തിരുവനന്തപുരം : കേരളാ പോലീസ് നിയമത്തിന്റെ 118 എ വകുപ്പിന് ഭേദഗതി വരുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഒരു ചോദ്യവുമില്ലാതെ അതേപടി ഒപ്പിട്ടു കൊടുത്ത ഗവര്‍ണ്ണര്‍ രാജിവയ്ക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുക്കുകയോ ചെയ്യണമെന്ന് ജനം ടി വി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു വാർത്താലേഖനത്തിൽ പറഞ്ഞു.
“കേരളാ പോലീസ് നിയമത്തിന്റെ 118 എ വകുപ്പിന് ഭേദഗതി വരുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഒരു ചോദ്യവുമില്ലാതെ അതേപടി ഒപ്പിട്ടു കൊടുത്ത ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ വിശ്വാസത്തിനും ഒപ്പമല്ല പോകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു”, ജി കെ സുരേഷ് ബാബു പറഞ്ഞു.
“സി എ എ വിരുദ്ധ കലാപകാലത്ത് രാഷ്ട്രവിരുദ്ധ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റിന്റെയും മീഡിയാ വണിന്റെയും സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഏഷ്യാനെറ്റ് മാപ്പപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയുണ്ടായി.മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്നൊക്കെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഞെളിഞ്ഞെങ്കിലും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ഏഷ്യാനെറ്റ് കൊടുത്ത കത്തും പുറത്തുവരികയുണ്ടായി. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ഒരു കാര്യമുണ്ട്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കൂച്ചുവിലങ്ങിടാനും ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന്. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെയും നിലപാട്. ആ നിലപാടാണ് ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കില്‍ അന്തസ്സായി രാജിവെച്ച് പോകുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുക്കുകയാണ് ചെയ്യേണ്ടത്”,അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments