തിരുവനന്തപുരം : മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നതായും സരിത്ത് പറയുന്നു. ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത്ത് കസ്റ്റംസിന് കൊടുത്ത മൊഴിയിൽ പറഞ്ഞിരിക്കുന്നു.
കോണ്‍സുലേറ്റില്‍ സ്വപ്‌ന ജോലി ചെയ്തിരുന്ന സമയത്ത് ഔദ്യോഗിക വാഹനങ്ങളില്‍ സ്വര്‍ണം കടത്തിയിരുന്നതായും മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. താനും സ്വപ്‌നയും ചേര്‍ന്നാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ചോദ്യം ചെയ്യും. വിദേശയാത്രയുടെ വിവരങ്ങളും എന്‍ഐഎ സംഘം പരിശോധിക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ ഹവാല പണമിടപാടിനെക്കുറിച്ചും ഏജന്‍സി അന്വേഷിക്കും.
Post Your Comments