CinemaNewsNews Story

വിജയ് തന്‍റെ പ്രതിഫലത്തില്‍ 20 കോടി രൂപ കുറച്ചു !

നിര്‍മ്മാതാക്കളെ സഹായിക്കുന്നതിനായി വിജയ് തന്‍റെ പ്രതിഫലത്തില്‍ നിന്ന് 20 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

വിജയ് നായകനാകുന്ന അറുപത്തഞ്ചാം ചിത്രം എ ആര്‍ മുരുകദാസ് സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിജയ് ഈ സിനിമയ്ക്കായി പ്രതിഫലം കുറച്ചു എന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ നിര്‍മ്മാതാക്കളെ സഹായിക്കുന്നതിനായി വിജയ് തന്‍റെ പ്രതിഫലത്തില്‍ നിന്ന് 20 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ വിജയ ചിത്രങ്ങള്‍ മുരുകദാസ് – വിജയ് കൂട്ടുകെട്ടില്‍ പിറന്നതാണ്. അതിനാല്‍ തന്നെ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഈ പ്രൊജക്‍ട്. നേരത്തേ, സംവിധായകന്‍ മുരുഗദോസിന്‍റെ ശമ്ബളവും സണ്‍ പിക്‍ചേഴ്‌സ് കുറച്ചിരുന്നു. 35 കോടി രൂപയായിരുന്നു ദര്‍ബാര്‍ ചെയ്യുമ്ബോള്‍ മുരഗദോസിന്‍റെ ശമ്ബളം. എന്നാല്‍ ദര്‍ബാര്‍ പരാജയമാവുകയും കൊവിഡ് പ്രതിസന്ധി ഉടലെടുക്കുകയും ചെയ്‌ത സാഹചര്യത്തില്‍ മുരുഗദോസിന്‍റെ ശമ്ബളം 50% വെട്ടിക്കുറച്ചാണ് സണ്‍ പിക്‍ചേഴ്സ് കരാര്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button