KeralaLatest NewsNews

കള്ളക്കടത്ത് വിവാദം വന്നതിന് ശേഷം താനുമായി സ്വപ്‌ന സംസാരിച്ചിട്ടുണ്ടോ? തെളിവുകൾ നൽകി കെ.ടി ജലീൽ

സ്വപ്‌നയുമായുള്ള കോൾ ലിസ്റ്റ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകി മന്ത്രി കെ.ടി ജലീൽ. റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റിൽ നിന്നും തീരപ്രദേശത്തേയും മറ്റും നി‍ർധന കുടുംബങ്ങൾക്ക് കിറ്റുകൾ നൽകാറുണ്ട്. ഇക്കുറി കോവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങി. തുടർന്ന് താനും യുഎഇ കോൺസുലേറ്റ് ജനറലുമായി സംസാരിച്ചെന്നും അദ്ദേഹം നി‍ർദേശിച്ച പ്രകാരം സ്വപ്നയെ താൻ ബന്ധപ്പെടുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. മേയ് 27 നാണ് കോൺസുൽ ജനറലിന്റെ സന്ദേശം കിട്ടിയത്.

Read also: സ്വപ്‌ന തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കെ ടി ജലീൽ

യുഎഇ കോൺസുല‍ർ ജനറലുമായി നടത്തിയ എസ്എംഎസ് ചാറ്റിൻ്റെ വിശദാംശങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. കൺസ്യൂമർഫെഡിൽ നിന്ന് കിറ്റുകൾ സജ്ജീകരിക്കാമെന്ന് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌നയുമായി ബന്ധപ്പെട്ടത്. കിറ്റ് വിതരണം നടത്തിയതിന്റെ ബില്ലുകൾ കോൺസുലേറ്റിന് നൽകിയെന്നും ഇതിന്റെ തെളിവുകൾ നൽകാൻ തയ്യാറായെന്നും അദ്ദേഹം വിശദീകരണം നൽകി. സ്വപ്‌നയെ വിളിച്ചത് അസമയത്തല്ല. കള്ളക്കടത്ത് വിവാദം വന്നതിന് ശേഷം താനുമായി സംസാരിച്ചിട്ടുണ്ടോയെന്നും ജലീൽ ചോദിക്കുന്നു. എൻഐഎ വിവരങ്ങൾ അന്വേഷിക്കട്ടെയെന്നും തനിക്ക് ഭയമില്ലെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button