Latest NewsKeralaNews

പത്മനാഭസ്വാമി ക്ഷേത്ര വിധി; സർക്കാരിന് തിരിച്ചടി? പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര വിധി സംബന്ധിച്ച് പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനാണ് അവകാശമെന്ന സുപ്രീംകോടതിവിധിയെ മാനിക്കുന്നുവെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. സർക്കാർ അനുയോജ്യമായ നടപടികൾ സ്വീകരിക്കും.

ALSO READ: പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തീരുമാനത്തിൽ പ്രതികരണവുമായി രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

സർക്കാരിന് തിരിച്ചടിയായി എന്ന് വ്യാഖ്യാനിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. വിശദമായി പഠിച്ച ശേഷം തുടർനടപടികളെ പറ്റി ആലോചിക്കും. വിധി പുന:പരിശോധിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. വിധി വന്ന ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button