മിഷന്‍ മംഗളിന് ശേഷം വിദ്യാ ബാലന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ശകുന്തളാ ദേവി’. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മെയ് എട്ടിന് തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. പക്ഷേ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടിവന്നു. അവസാനം തീയേറ്റര്‍ റിലീസ് തന്നെ ഒഴിവാക്കി ഡയറക്‌ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്. ആമസോണ്‍ പ്രൈമില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ നാളെ റിലീസ് ചെയ്യും.
ജൂലൈ 31നാണ് ചിത്രം എത്തുക. അനു മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിദ്യ ബാലനൊപ്പം സാന്യ മല്‍ഹോത്ര, ജിഷു സെന്‍ഗുപ്ത, അമിത് സാധ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടനിലും ഇന്ത്യയിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.
Post Your Comments