Latest NewsBollywoodNewsEntertainment

ആ രംഗം കഴിഞ്ഞതിനു ശേഷം എനിക്ക് പനിയും ശ്വാസം മുട്ടലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിദ്യബാലന്‍

എത്ര വലിയ പ്രതിസന്ധികളിലൂടെയും സമ്മര്ദങ്ങളിലൂടെയുമാണ് സ്മിത കടന്നു പോയതെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്

ബോളിവുഡ് കീഴടക്കിയ മലയാളി താരമാണ് വിദ്യ ബാലന്‍. തെന്നിന്ത്യൻ മാദക റാണി സിൽക്ക് സ്മിതയുടെ ജീവിതം അവതരിപ്പിച്ച ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ തന്റെ മാനസികാവസ്ഥ എങ്ങനെയായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം.

”ഒരു മാദക നടിയായി മാത്രമേ സ്മിതയെ ആളുകള്‍ കണ്ടിരുന്നോളു. ഒരുപാട് വിഷമങ്ങളിലൂടെയും സമ്മര്‍ദ്ദങ്ങളിലൂടെയും കടന്നു പോയത്തിനു ശേഷമാണു സ്മിത ആത്മഹത്യ ചെയ്തത്. ഡേര്‍ട്ടി പിച്ചറില്‍ സ്മിതയെ അവതരിപ്പിച്ചത് ഞാനായിരുന്നു. വെറും അഭിനയം ആയിട്ട് കൂടി ആ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് വല്ലാത്ത സമ്മര്‍ദ്ദം ആണ് ഉണ്ടായത്.

എത്ര വലിയ പ്രതിസന്ധികളിലൂടെയും സമ്മര്ദങ്ങളിലൂടെയുമാണ് സ്മിത കടന്നു പോയതെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ആ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ എനിക്ക് വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു. സ്മിത ആത്മഹത്യാ ചെയ്യുന്ന രംഗം എത്തിയപ്പോള്‍ എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആ രംഗം കഴിഞ്ഞതിനു ശേഷം എനിക്ക് പനിയും ശ്വാസം മുട്ടലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.” വിദ്യ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button