CinemaMollywoodLatest NewsKeralaBollywoodNewsHollywoodEntertainmentKollywoodMovie GossipsNews Story

വൈറലായ വിവാഹകഥകൾ കാവ്യ മാധവനും ഉര്‍വശിയുമടക്കം രണ്ടാമതും മൂന്നാമതും വിവാഹിതരായ നടിമാര്‍!

നടിമാരുടെ രണ്ടാം വിവാഹത്തെ കുറിച്ച് വീണ്ടും ചര്‍ച്ചയാവാന്‍ കാരണം നടി വനിത വിജയകുമാറാണ്.

സിനിമാ താരങ്ങളുടെ വിവാഹവും വേര്‍പിരിയലുമെല്ലാം വലിയ വാര്‍ത്തയാവാറുണ്ട്. പലപ്പോഴും തെറ്റായിട്ടും വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ സിനിമാക്കാര്‍ക്കിടയിലെ ദാമ്പത്യ ജീവിതം പലപ്പോഴും പ്രതീക്ഷിച്ചത് പോലെ നല്ല രീതിയില്‍ മുന്നോട്ട് പോവണമെന്നില്ല. അടുത്തിടെ മൂന്നാമതും വിവാഹിതയായ തമിഴിലെ താരപുത്രിയും നടിയുമായ വനിത വിജയകുമാറിന്റെ ജീവിതം അതിന് ഉദ്ദാഹരണമാണ്. ആദ്യ രണ്ട് ബന്ധങ്ങളും വേര്‍പ്പെടുത്തിയതിന് ശേഷമാണ് മൂന്നാമതും വനിത വിവാഹം കഴിച്ചിരിക്കുന്നത്. മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ മുന്‍കാലങ്ങളില്‍ പ്രശസ്തിയില്‍ നില്‍ക്കുന്ന പല പ്രമുഖ താരങ്ങളും രണ്ടാമതും മൂന്നാമതുമൊക്കെയായി കുടുംബ ജീവിത്തിലേക്ക് പ്രവേശിച്ചവരാണ്. അത്തരത്തില്‍ ചിലരുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ വന്നിരിക്കുകയാണ്.

നടിമാരുടെ രണ്ടാം വിവാഹത്തെ കുറിച്ച് വീണ്ടും ചര്‍ച്ചയാവാന്‍ കാരണം നടി വനിത വിജയകുമാറാണ്. ജൂണ്‍ 27 നായിരുന്നു വനിതയും സംവിധായകന്‍ പീറ്റര്‍ പോളുമായി വിവാഹം കഴിക്കുന്നത്. 2000 ല്‍ നടന്‍ ആകാശുമായി വിവാഹിതയായ വനിത 2007 ല്‍ ആ ബന്ധം ഉപേക്ഷിച്ചു. അതേ വര്‍ഷം തന്നെ ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചു. ഈ ബന്ധവും അധികം വൈകാതെ അവസാനിപ്പിച്ചു. അതിന് ശേഷമാണ് പീറ്റര്‍ പോളുമായി രണ്ടാഴ്ച മുന്‍പ് വിവാഹിതയായത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. ആദ്യം വിവാഹിതനായ പീറ്റര്‍ പോള്‍ വിവാഹമോചനം പോലും നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു.

മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ നടി കാവ്യ മാധവനാണ് അവസാനമായി രണ്ടാമതും വിവാഹിതയായ നടിമാരുടെ ലിസ്റ്റിലുള്ളത്. 2009 ലാണ് നിഷാല്‍ ചന്ദ്രയുമായി കാവ്യ ആദ്യം വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ ആറ് മാസത്തിനുള്ളില്‍ തന്നെ ഇരുവരും പിരിഞ്ഞു. തൊട്ടടുത്ത വര്‍ഷം നിയമപരമായി വേര്‍പിരിഞ്ഞ കാവ്യ 2016 ല്‍ നടന്‍ ദിലീപിനെ വിവാഹം കഴിച്ചു. മഞ്ജു വാര്യരുമായിട്ടുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു ദിലീപ് കാവ്യ മാധവന്‍ വിവാഹം നടന്നത്.

വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ടാമത് വിവാഹിതയായ നടിമാരില്‍ മറ്റൊരളാണ് ഉര്‍വശി. നടന്‍ മനോജ് കെ ജയനെ ആയിരുന്നു ഉര്‍വശി ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 1999 ല്‍ വിവാഹിതരായ ഇരുവരും 2008 ല്‍ വേര്‍പിരിഞ്ഞു. ശേഷം 2013 ലാണ് ശിവപ്രസാദ് എന്നയാളെ ഉര്‍വശി രണ്ടാമതും വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇപ്പോള്‍ മകന്റെയും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.

1997 ലായിരുന്നു ബിന്ദു പണിക്കരും സംവിധായകനായ ബിജു നായരും തമ്മില്‍ വിവാഹിതരാവുന്നത്. 2003 ല്‍ ഹൃദയാഘാതം മൂലം ബിജു നായര്‍ മരിക്കുന്നത്. ഈ ബന്ധത്തില്‍ അരുന്ധതി പണിക്കര്‍ അഥവ കല്യാണി എന്ന പേരിലൊരു മകള്‍ ബിന്ദുവിനുണ്ട്. ശേഷം നടന്‍ സായി കുമാറുമായി ബിന്ദു പണിക്കര്‍ ലിവിങ് റിലേഷനിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ഒടുവില്‍ 2009 ല്‍ സായി കുമാറും ബിന്ദുവും വിവാഹിതരായി. നേരത്തെ ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്ന പേരില്‍ സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ രണ്ട് പേരും നിഷേധിക്കുകയായിരുന്നു.
നടി സരിതയും രണ്ട് തവണ വിവാഹിതയായിട്ടുണ്ട്. ആദ്യം തെലുങ്ക് നടന്‍ വെങ്കിട്ട സുബ്ബയ്യയുമായി 1975 ലായിരുന്നു സരിതയുടെ വിവാഹം. ശേഷം 1988 ല്‍ മുകേഷുമായി വിവാഹിതയായി. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. 2011 ല്‍ താരങ്ങള്‍ രണ്ട് പേരും വേര്‍പിരിയുകയായിരുന്നു. സരിയിപ്പോള്‍ മകനൊപ്പം വിദേശത്ത് കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button