KeralaCinemaLatest NewsMovie SongsNewsEntertainment

കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍‌കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ

 

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ഭയന്ന് കാവ്യാ മാധവനും നാദിര്‍ഷയും മുന്‍‌കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച കേസില്‍ കോടതി തീരുമാനം ഇങ്ങനെ. കാവ്യയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. അറസ്റ്റിനു സാധ്യത ഇല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ല. നാദിര്‍ഷയെയും കാവ്യ മാധവനെയും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കോടതി വിധി. ഇരുവരെയും കേസില്‍ പ്രതികളാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ ഇപ്പോള്‍ നാദിര്‍ഷയെ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാവ്യ മാധവനെയും പ്രതിയാക്കാന്‍ തക്ക തെളിവുകളില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കിയതായാണ് സൂചന.
നാദിര്‍ഷയുടെ ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായതാണ്. എന്നാല്‍ നാദിര്‍ഷയുടെ കേസ് അടുത്ത മാസം നാലിന് പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button