CinemaMollywoodLatest NewsNews

മീനാക്ഷിയും ഒരു പെണ്ണാണ് ഞാൻ അവൾക്കൊപ്പം

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ മക്കൾക്കുവേണ്ടി സംസാരിക്കാൻ സിനിമാ രംഗത്തുനിന്നും ഒരാൾ എത്തിയിരിക്കുന്നു.കൂട്ടിക്കല്‍ ജയചന്ദ്രനാണ് മീനാക്ഷിക്കൊപ്പം എന്ന ക്യാംപെയ്ൻ നടത്തിയത്. ‘ഇത് മീനാക്ഷി ദിലീപ്… ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കൊപ്പം’ എന്ന് കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ജയചന്ദ്രന്‍ തൻ്റെ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ പോസ്റ്റ് വാര്‍ത്തയായതോടെ ജയചന്ദ്രനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ജയചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു. എങ്കിലും മീനാക്ഷിയെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള പ്രതിഷേധമാണ് കൂടുതല്‍ ആളുകളും രേഖപ്പെടുത്തിയത്.

സംഭവം കൈവിട്ടതോടെ പോസ്റ്റില്‍ ഒരു അക്ഷരം കൂട്ടി ചേര്‍ത്ത് തൻ്റെ കുറിപ്പും ഒപ്പം നിലപാടും തിരുത്തിയാണ് ജയചന്ദ്രന്‍ രക്ഷപെടാന്‍ ശ്രമിച്ചത്. എന്നാലും ആരാധകര്‍ വിടുന്ന ഭാവമൊന്നും കാണുന്നില്ല.ഇത് മീനാക്ഷി ദിലീപ്…ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കുമൊപ്പം… എന്നാണ് ജയചന്ദ്രന്‍ പോസ്റ്റില്‍ മാറ്റം വരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button