KeralaLatest NewsNews

കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ

കൊച്ചി: പ്രശസ്ത നടിയെ കൊച്ചിയില്‍ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ഈ ഹര്‍ജി ഇനി എന്നു പരിഗണിക്കുമെന്നു തുറന്ന കോടതിയില്‍ പറഞ്ഞില്ല. ഇനി ഹര്‍ജി അടുത്തയാഴ്ചയെ പരിഗണിക്കാന്‍ സാധ്യതയുള്ളൂയെന്നാണ് ലഭിക്കുന്ന വിവരം.
കോടതി കാവ്യയുടെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ക്കാനാണ് സാധ്യത. മുമ്പ് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കുന്നത് ഈ മാസം 25-ലേക്ക് മാറ്റിവെച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button