CinemaMollywoodLatest NewsKeralaMusicNewsEntertainmentMovie GossipsNews Story

മുഖത്തോട് മുഖം നോക്കിയിരുന്നതല്ലാതെ ഞങ്ങള്‍ അത് തൊട്ടില്ല , യാത്രയ്ക്കിടയില്‍ കിട്ടിയത് എട്ടിന്‍റെ പണി-എം.ജി ശ്രീകുമാർ

ഭാര്യയെ പേടിയുള്ളതിനാലാണ് കൂടെക്കൊണ്ട് പോവുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇടയ്ക്ക് ഉയര്‍ന്നിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ഗായകരിലൊരാളാണ് എംജി ശ്രീകുമാര്‍. ആലാപനവും സംഗീത സംവിധാനവുമൊക്കെയായി സജീവമാണ് .പല റിയാലിറ്റി ഷോയിലും അദ്ദേഹം ജഡ്ജസായി എത്തുന്നുണ്ട്. എംജി ശ്രീകുമാറും ലേഖയും യാത്രാപ്രേമികളാണ്. മിക്കപ്പോഴും അദ്ദേഹത്തിന്റെ യാത്രകളില്‍ ലേഖയും ഉണ്ടാവാറുണ്ട്. തന്‍രെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കാനും ചെയ്യാനും മറ്റൊരാളെ വെക്കുന്നതിനോട് താല്‍പര്യമില്ലെന്നും ലേഖ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭാര്യയെ പേടിയുള്ളതിനാലാണ് കൂടെക്കൊണ്ട് പോവുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇടയ്ക്ക് ഉയര്‍ന്നിരുന്നു. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു.സ്വദേശത്തും വിദേശത്തുമായി ഇതിനകം നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട് ഇരുവരും. യാത്രാനുഭവങ്ങളെക്കുറിച്ച് എംജി ശ്രീകുമാര്‍ വാചാലനാവാറുണ്ട്. വേറിട്ട രുചി പരീക്ഷണത്തില്‍ പണി കിട്ടിയതിനെക്കുറിച്ച് തുറന്നുപറഞ്ഞെിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അനുഭവങ്ങള്‍ പങ്കുവെച്ചത്.

വിവിധ സ്ഥലങ്ങളില്‍ പോവുമ്പോള്‍ അവിടത്തെ രുചി പരീക്ഷണങ്ങള്‍ നടത്താനും തയ്യാറാവാറുണ്ട് എംജിയും ഭാര്യയും. ഭക്ഷണം ഉണ്ടാക്കാനും മറ്റുള്ളവരെ കഴിപ്പിക്കാനും തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് പാചക പരീക്ഷണങ്ങള്‍ നടത്തിയതിന്റെ വീഡിയോ പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു. അതാത് സ്ഥലത്തെ രുചി വിഭവങ്ങള്‍ പരീക്ഷിക്കുന്നതില്‍ കൂടുതല്‍ താല്‍പര്യം ലേഖ ശ്രീകുമാറിനാണ്. എംജിയാവട്ടെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ തേടാറാണ് പതിവ്.

രുചി പരീക്ഷണങ്ങള്‍ക്കിടയില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ തങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. പൊതുവെ മട്ടനാണ് എംജി ശ്രീകുമാറിന് പ്രിയപ്പെട്ടത്. അമേരിക്കന്‍ യാത്രയില്‍ മട്ടന്‍ പാചകം ചെയ്തപ്പോള്‍ ആ രുചി ഇഷ്ടമായിരുന്നില്ല. അതോടെയായിരുന്നു അന്ന് ഞണ്ട് കഴിച്ചത്. ക്രാബ് ഗൗസ് എന്ന റസ്റ്റോറന്റിലെ രുചി ഏറെ നല്ലതായിരുന്നു. 10 ദിവസത്തെ സന്ദര്‍ശമനത്തില്‍ 6 ദിവസവും ഇത് കഴിക്കാനായി അവിടേക്ക് പോയിരുന്നു.

സ്‌പെയിന്‍ മാഡ്രിഡ് യാത്രയ്ക്കിടയിലായിരുന്നു പണി പാളിയ അനുഭവമുണ്ടായത്. മികച്ച മട്ടന്‍ വിഭവങ്ങള്‍ കിട്ടുന്ന സ്ഥലത്തേക്ക് സുഹൃത്തിനൊപ്പം പോയിരുന്നു. സാധാരണ പോയാല്‍ ആ സ്ഥലം ചുറ്റിക്കറങ്ങി വരുന്ന പതിവായിരുന്നു. അതിനിടയിലാണ് അന്ന് രുചി തേടിയിറങ്ങിയത്. കാട്ടിനകത്തുള്ള ഗ്രാമത്തിലെ റസ്റ്റോറന്റില്‍ ചെന്നപ്പോള്‍ പലതരത്തില്‍ അലങ്കരിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടിരുന്നു. ഉപ്പും മുളകുമൊന്നും ചേര്‍ത്തിരുന്നില്ലെങ്കിലും നല്ല രുചിയായിരുന്നു.

സമാനമായ സ്ഥലങ്ങള്‍ ഏതെങ്കിലും ഉണ്ടോയെന്നായിരുന്നു സുഹൃത്തിനോട് പിന്നീട് ചോദിച്ചത്. പന്നിയിറച്ചി കിട്ടുന്ന സ്ഥലമുണ്ടെന്ന് പറഞ്ഞപ്പോള്‍ ലേഖ വേണ്ടെന്ന് പറഞ്ഞിരുന്നു. എന്തായാലും പോയി നോക്കാമെന്ന് പറഞ്ഞായിരുന്നു അങ്ങോട്ടേക്ക് പോയത്. തിരക്കുള്ള സ്ഥലമായിരുന്നുവെങ്കിലും നേരത്തെ തന്നെ വിളിച്ച് പറഞ്ഞിരുന്നു. കഴിക്കുന്നതിന് മുന്‍പായി ഒരാള്‍ വന്ന് വേദമൊക്കെ ഓതിയിരുന്നു. അതിന്റെ മണം സഹിക്കാനാവുന്നുണ്ടായിരുന്നില്ല.വില കൂടിയ ഭക്ഷണമാണ്, വേഗം കഴിക്ക്. നിങ്ങള്‍ക്ക് ഇത് തന്നെ വേണമെന്നായിരുന്നു ഭാര്യ പറഞ്ഞത്. തന്നെ കളിയാക്കിയ ഭാര്യ ഓര്‍ഡര്‍ ചെയ്തത് മീന്‍ വിഭവമായിരുന്നു. അത് വന്നയുടനെ അവിടം മുഴുവനും നാറ്റമായിരുന്നു. വേഗം കഴിക്കെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുകയായിരുന്നു അപ്പോള്‍. അവളെ കളിയാക്കാനുള്ള അവസരമായിരുന്നു അപ്പോള്‍ വന്നത്. മുഖത്തോട് മുഖം നോക്കിയിരുന്നതല്ലാതെ ഞങ്ങള്‍ അത് കഴിച്ചിരുന്നില്ല. രുചി തേടിപ്പോയപ്പോള്‍ പണി പാളിയ സംഭവങ്ങളിലൊന്നായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button