Latest NewsKeralaNattuvarthaNewsIndia

മോൻസൻ നൽകിയ ബ്ലാക്ക് ഡയമണ്ട് മോതിരവും കയ്യിലിട്ട് ടോപ് സിംഗർ വേദിയിൽ പാവം എം ജി ശ്രീകുമാർ: ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ നൽകിയ മോതിരവുമായി ടോപ് സിംഗർ വേദിയിലെത്തിയ എം ജി ശ്രീകുമാറിനെ ട്രോളി സോഷ്യൽ മീഡിയ. ഫ്ലവേഴ്സ് ചാനലിൽ താൻ ജഡ്ജായിട്ടുള്ള ടോപ് സിംഗർ എന്ന കുട്ടികളുടെ പരിപാടിയിലാണ് ചതികൾ ഒന്നുമറിയാതെ എം ജി മോൻസൻ നൽകിയ മോതിരവുമായി വന്നത്. ഈ മോതിരം ഒരു ആന്റിക് പീസ് ആണെന്നും, ഇത് സുഹൃത്തും ഡോക്ടറുമായ മോൻസൻ നൽകിയതാണെന്നും ഗായകൻ എം ജി ശ്രീകുമാർ വേദിയിൽ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ എം ജി യെ കണക്കിന് ട്രോളുകയാണ് സോഷ്യൽ മീഡിയ.

Also Read:ഗോളടിച്ച് മെസ്സി: മാഞ്ചസ്റ്റർ സിറ്റിയോട് കണക്ക് തീർത്ത് പിഎസ്ജി

അതേസമയം, മോൻസന്റെ ചതിയിൽപ്പെട്ട അനേകം പെരിൽ ഒരാൾ മാത്രമാണ് എം ജി ശ്രീകുമാർ. ‘പോലീസ് മേധായിയായിരുന്നു ബെഹ്‌റയടക്കം വീണു പോയെന്ന് പറയുമ്പോൾ ഒരു പാവം ഗായകന് എന്തുകൊണ്ട് ചതിയിൽ വീണുകൂടാ’ എന്നും വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നു. മോൻസൻ മാവുങ്കലുമായുള്ള മറ്റു പല പ്രമുഖരുടെയും ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കെ സുധാകാരനുമായി തനിക്ക് ബന്ധമുണ്ടെന്നും, തന്റെ പണം കണ്ടിട്ടാണ് സുധാകരൻ കൂടെ നിന്നതെന്നും മോൻസൻ തന്നെ വ്യക്തമാക്കിയിട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button