മൂവാറ്റുപുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് ഗായകന്‍ എം.ജി. ശ്രീകുമാര്‍ ബോള്‍ഗാട്ടി പാലസിനു സമീപം കെട്ടിടം നിര്‍മിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ഒരു നില കെട്ടിടത്തിന് അനുമതി വാങ്ങി ശ്രീകുമാർ മൂന്നു നിലകൾ പണിയുകയായിരുന്നു..
എറണാകുളം മുളവുകാട് വില്ലേജിലുള്ള 11.5 സെന്റ് സ്ഥലത്ത് തീരദേശ പരിപാലന നിയമം മറികടന്നു കെട്ടിടം നിര്‍മിച്ചുവെന്ന പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം. നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ, എം.ജി. ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നതാണ്. ഒരു നില കെട്ടിടത്തിന് അനുമതി വാങ്ങിയശേഷം എം ജി ശ്രീകുമാർ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് മൂന്ന് നിലകൾ നിർമ്മിച്ചുവെന്നും ആരോപണമുണ്ട്. കേസിൽ പത്താം പ്രതിയാണ് എം ജി ശ്രീകുമാർ.
Post Your Comments