കോഴിക്കോട്: ചലച്ചിത്ര പിന്നണി ഗായകനായ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ രൂക്ഷമായ എതിര്‍പ്പാണ് ഉയരുന്നത്.
എംജി ശ്രീകുമാര്‍ ബിജെപിക്ക് അനുകൂലമായി രംഗത്തു വന്നിരുന്നതിന്റെ വാര്‍ത്തകൾ പങ്കുവെച്ചുകൊണ്ടാണ് ആളുകള്‍ വിമർശനം ഉന്നയിക്കുന്നത്. ‘കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായി എം ജി ശ്രീകുമാര്‍ നിയമിതനാവും. സഖ്യകക്ഷിയായ ബിജെപി യുടെ നോമിനിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. നമോ നമസ്‌തേ… ജയ്പതാകേ..ധ്വജ സലാം.’ എന്നാണ് ഒരാളുടെ സോഷ്യൽ മീഡിയയിലെ പ്രതികരണം.
മോദിജിയുടെ കൈകള്‍ക്ക് ശക്തി പകരാനും കേരളമാകെ താമര വിരിയിക്കാനുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ പുതിയ സംഗീത നാടക അക്കാദമി അധ്യക്ഷനായി എംജി ശ്രീകുമാറിനെ നിയമിച്ചതെന്നതരത്തിലാണ് മറ്റൊരാൾ പറയുന്നത്. എന്തുകൊണ്ടായിരിക്കാം രഞ്ജിത്തും ശ്രീകുമാറുമൊക്കെ ഇടതുപക്ഷ നേതൃത്വത്തിനു സ്വീകാര്യരാകുന്നതെന്നും രാഷ്ട്രീയക്കാര്‍ക്ക് തമ്മില്‍ പുത്തന്‍ അധികാരവര്‍ഗ്ഗത്തിന്റെ പാരസ്പര്യവും സാഹോദര്യവുമുണ്ടെന്നും വേറൊരാൾ പറഞ്ഞു.
Post Your Comments