തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. റിമി ടോമി അവതാരകയായെത്തുന്ന ടെലിവിഷൻ പരിപാടി ‘ഒന്നും ഒന്നും മൂന്നില്‍’ അദ്ദേഹം പങ്കെടുത്തപ്പോഴുള്ള വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. നിരവധി ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുള്ള എം ജി ശ്രീകുമാറിന്റെ മതം മാറ്റത്തെക്കുറിച്ചാണ് ഷോയിൽ ചർച്ച.
‘സാര്‍ ശരിക്കും ക്രിസ്തുമതത്തില്‍ പിറന്നില്ല എന്നേ ഉള്ളൂ. ഇപ്പോള്‍ ശരിക്കും ക്രിസ്തുമതത്തില്‍ ഉളളവര്‍ വരെ ഇങ്ങനെ അന്തം വിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ ഡിവോഷണല്‍ ചെയ്യുന്നതും ഷോ ചെയ്യുന്നതും എംജി സാര്‍ ആണ്. പലരും പറയുന്നു എം ജി ശ്രീകുമാര്‍ മതം മാറിയെന്ന്. മാറിയോ? അതോ മത തീവ്രവാദിയാണോ? അതോ മത മൈത്രിയാണോ ലക്‌ഷ്യം?’ റിമി ചോദിക്കുന്നു.
വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു: ഗുരുതര പരിക്ക്
മതമൈത്രിയാണ് ലക്‌ഷ്യം എന്ന് മറുപടി നൽകിയ എംജി ശ്രീകുമാർ നല്‍കിയ വിശദീകരണം ഇങ്ങനെ. ‘ഒരു കാര്യം ഉണ്ട് ഞാന്‍ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയില്‍ പറയാമല്ലോ. എന്റെ വിശ്വാസം ഞാന്‍ തീര്‍ച്ചയായും വെളിയില്‍ പ്രകടിപ്പിക്കണം. ഞാന്‍ ജീസസില്‍ വിശ്വസിക്കുന്നു. എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. എന്റെ അനുഭവങ്ങളിലൂടെ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടുന്ന അനുഭവം. അങ്ങനെ ഒരുപാടുണ്ട്. അതൊന്നും ഇപ്പോള്‍ പറഞ്ഞാല്‍ തീരില്ല. അതൊക്കെ വിശ്വാസമാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന മതത്തിലും വിശ്വസിക്കുന്നു ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകള്‍ പാടുമ്പോൾ ഉണ്ടാകുന്ന അനുഭവം ആണ്’.
Post Your Comments