COVID 19Latest NewsIndiaNews

കോവിഡ് നിയന്ത്രണം ; കര്‍ണാടക സര്‍ക്കാറിനോട് കേരളത്തെ മാതൃകയാക്കാന്‍ വിദഗ്ധര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ച് വിദഗ്ധര്‍. കോവിഡ് നിയന്ത്രണത്തില്‍ കേരളം നടപ്പാക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാതൃക ബെംഗളൂരുവടക്കമുള്ള ഹോട്ട്സ്പോട്ടുകളില്‍ നടപ്പാക്കാനാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കിയത്. കര്‍ണാടകയില്‍, പ്രത്യേകിച്ച് ബെംഗളൂരുവിലെ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് കോവിഡ് ഓപ്പറേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. സിഎന്‍ മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം 94 ശതമാനം കുറക്കാന്‍ ട്രിപ്പിള്‍ ലോക്ക് മാതൃക കാരണമായെന്നും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും രോഗവ്യാപനം തടയുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ജില്ലയിക്കുള്ളിലും സംസ്ഥാനത്തിനുള്ളിലും ഗതാഗതം നിരോധിക്കാനും വ്യവസായം, നിര്‍മാണം തുടങ്ങിയ മേഖലകളെ ബാധിക്കാതെ തന്നെ കുടിയേറ്റ തൊഴിലാളികളുടെയും ഇതര സംസ്ഥാനക്കാരുടെയും വരവ് പരിശോധിക്കണമെന്നും ഇവരുടെ യാത്ര നിരീക്ഷിക്കാനും വിദഗ്ധര്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഇങ്ങനെ രോഗവ്യാപനം തടയാനാകുമെന്നും വിദഗ്ധര്‍ സര്‍ക്കാറിനോട് ഉപദേശിച്ചു.

അതേസമയം ഈ നിര്‍ദേശത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് പോകാതെ നിലവിലെ ലോക്ക്ഡൗണ്‍ കാര്യക്ഷമമാക്കുകയും പരിശോധന വര്‍ധിപ്പിക്കുകയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഫലം കാണുമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം കേരളത്തില്‍ സമൂഹവ്യാപന സാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button