![](/wp-content/uploads/2020/07/syam.jpg)
തിരുവനന്തപുരം: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളം ചെയ്തത് കൊടുംചതിയായിരുന്നുവെന്ന് മലയാളി സൈനികന്‍. ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തില്‍ അകപ്പെടുകയും ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്ത മലയാളി സൈനികനാണ് നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി എസ്. ശ്യാംലാല്‍.
Read Also : ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്ന പാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍
നിരായുധരായി ചൈനീസ് പട്ടാളത്തെ നേരിട്ട ഇന്ത്യന്‍ സൈനികസംഘാംഗമായിരുന്നു ശ്യാം. സംഘര്‍ഷം തുടങ്ങുമ്പോള്‍ തന്നെ എല്ലാത്തിന്റെയും സാക്ഷി. ശ്യാമിനെയടക്കം12 ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് പട്ടാളം ബന്ധനസ്ഥരാക്കിയത്. പൈശാചികമായ പീഡനത്തിനാണ് പിന്നീട് ഇടയാകേണ്ടിവന്നതെന്ന് ശ്യാം പറയുന്നു. രണ്ടര ദിവസത്തോളം ക്രൂരമായ പീഡനമുറകള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പട്ടാളക്കുപ്പായമണിഞ്ഞ് ചൈനീസ് ഭീകരര്‍ അഴിച്ചുവിടുകയായിരുന്നു. പ്രാകൃതമായ ശിക്ഷാരീതികളായിരുന്നു പലതും.
ഇന്ത്യന്‍ കരസേനയിലെ ബിഹാര്‍ റെജിമെന്റ് 16ലെ നായക് ആണ് എസ്. ശ്യാം ലാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് കരസേനയില്‍ ജോലി ലഭിക്കുന്നത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ലേയില്‍ സേവനത്തിന് പോകുന്നത്. നാട്ടിലേക്ക് മടങ്ങി വരാനിരിക്കവെയായിരുന്നു കൊവിഡിന്റെ വരവ്.
Post Your Comments