ലഡാക് : ഇന്ത്യയെ ലാക്കാക്കി വീണ്ടും ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യന്‍ പ്രദേശത്തേക്കാണ് സൈനികര്‍ നുഴഞ്ഞുകയറിയതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുതിരപ്പുറത്താണ് നൂറോളം വരുന്ന സൈനികര്‍ എത്തിയത്. ഇവര്‍ മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സൈന്യം പ്രദേശത്തെ പാലം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യവുമായി യാതൊരു ഏറ്റുമുട്ടലും ഉണ്ടായില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
Read Also : യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഇന്ത്യന്‍ അതിര്‍ത്തി പ്രദേശം സൈനികരഹിത മേഖലയായതിനാല്‍ ചൈനീസ് നീക്കം മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, ബരാഹോട്ടി മേഖലയിലെ ജോഷിമത്തില്‍ കരസേനയുടേയും ഐടിബിപിയുടേയും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയന്ത്രണ രേഖയുടെ ഭാഗമായ ഉത്തരാഖണ്ഡിലെ 350 കിലോമീറ്റര്‍ അതിര്‍ത്തി ഐടിബിപിയുടെ നിരീക്ഷണത്തിന് കീഴിലാണ്.
നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്താണ് ബരാഹോട്ടി മലനിര. 1954 ല്‍ ചൈനീസ് സൈന്യം ഇവിടെ കടന്നുകയറിയിരുന്നു. ഇത് പിന്നീട് 1962 ലെ ഇന്തോ-ചൈന യുദ്ധത്തിന് കാരണമായി തീരുകയും ചെയ്തു.
Post Your Comments