KeralaNewsIndia

ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്ന പാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍

ഇന്ത്യ ചൈന അതിര്‍ത്തിക്ക് സമീപം മുന്‍സ്യാരി മിലം റോഡിൽ തകര്‍ന്നപാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍. ജൂണ്‍ 22 ന് തകര്‍ന്ന റോഡ് അഞ്ച് ദിവസം കൊണ്ടാണ് പുനര്‍ നിര്‍മ്മിച്ചത്.സാധാരണ ഗതിയില്‍ ഒരു മാസത്തോളം സമയമെടുക്കുന്ന പാലം പണി റെക്കോര്‍ഡ് വേഗതയിലാണ് പൂര്‍ത്തിയായതെന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. തന്ത്രപ്രധാനമായ മേഖലയിലുള്ള റോഡിലെ പാലമായതിനാല്‍ പുനര്‍നിര്‍മ്മാണത്തിന് പ്രഥമ പരിഗണന നല്‍കുകയായിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Read also: ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നി​രോ​ധി​ച്ച ഇ​ന്ത്യ​ക്കെ​തി​രെ സ​മാ​ന ന​ട​പ​ടി​യു​മാ​യി ചൈ​ന

110 അടി നീളമുള്ള പാലത്തിലൂടെ 30 ടണ്‍ ഭാരം വരെ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയിലാണ് പുനര്‍നിര്‍മ്മിച്ചിട്ടുള്ളത്. ആര്‍മി, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ക്ക് ഹിമാലയന്‍ മേഖലയിലെ പോസ്റ്റുകളിലേക്കുള്ള യാത്ര എളുപ്പത്തിലാക്കാനായിരുന്നു 64 കിലോമീറ്റര്‍ നീളമുള്ള മുന്‍സ്യാരി മിലം റോഡ് നിര്‍മ്മിച്ചത്. ജൂണ്‍ 22 പാലത്തിലൂടെ മണ്ണ് മാന്തി കടന്നുപോയപ്പോഴായിരുന്നു പാലം തകര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button