
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.സി. വേണുഗോപാല്‍ എം.പി. ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും യഥാര്‍ഥ കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗോപാലകൃഷ്ണന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ നിയമനത്തില്‍ തന്റെ പങ്ക് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
Read also: സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയമുണ്ട്: ആരോപണവുമായി ബി ഗോപാലകൃഷ്ണൻ
സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയിക്കുന്നതായുമായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം. സ്വപ്നയ്ക്ക് എയർഇന്ത്യയിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കുമ്പോഴാണ്. വേണുഗോപാലിന്റെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.
Post Your Comments