Latest NewsKeralaNews

സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയമുണ്ട്: ആരോപണവുമായി ബി ഗോപാലകൃഷ്ണൻ

തൃശൂര്‍: സ്വർണക്കടത്ത് കേസിൽ കോൺഗ്രസ് എംപി കെസി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. സ്വപ്നയ്ക്ക് എയർഇന്ത്യയിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കുമ്പോഴാണ്. വേണുഗോപാലിന്റെ നേരിട്ടുളള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Read also: ചെപ്പടി വിദ്യ മാത്രമാണ്: മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണം. കെസി വേണുഗോപാൽ മന്ത്രിയായിരികെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം നടത്തണം. അതേ സമയം സ്വർണക്കടത്ത് കേസിൽ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. അത് ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എന്ത് സഹായമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നല്‍കുന്നത്. കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് അത് നൽകിയിട്ടില്ല. .മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button