UAELatest NewsNewsGulf

‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും; ഇതാണ് ദുബായ്’: മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും : 47 മാസങ്ങള്‍ക്ക് മുമ്പ് ഞാനത് പറഞ്ഞു

ദുബായ് : ‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും 47 മാസങ്ങള്‍ക്ക് മുമ്പ് ഞാനത് പറഞ്ഞു . പറഞ്ഞ സമയത്തിനുള്ളില്‍ അത് പ്രാവര്‍ത്തികമാക്കി.
റൂട്ട് 2020യുടെ ഭാഗമായി ഏഴ് പുതിയ മെട്രോ സ്റ്റേഷനുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അദ്ദേഹം ചെയ്ത ട്വീറ്റാണിത്.

Read Also : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും പുറത്തുവിട്ട് ദുബായ് അധികൃതർ

ദുബായ് മെട്രോയുടെ ചുവപ്പു ലൈനില്‍ സ്റ്റേഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് 47 മാസം മുന്‍പ് താന്‍ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി. 11 ബില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് പുതിയ സ്റ്റേഷനുകള്‍ തുറന്നത്. 12,000 എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, 50 ട്രെയിനുകള്‍, ഏഴ് സ്റ്റേഷനുകള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു. പ്രതിദിനം 125,000 പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ്. തങ്ങള്‍ വാഗ്ദാനം പാലിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് മെട്രോയുടെ റെഡ് ലൈന്‍ ഷെയ്ഖ് മുഹമ്മദ് സന്ദര്‍ശിക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. റൂട്ട് 2020 യിലൂടെ ദുബായ് മറീനയില്‍ നിന്ന് ദുബായ് എക്‌സ്‌പോ2020 സൈറ്റിലേയ്ക്ക് 16 മിനിറ്റുകൊണ്ട് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 കി.മീറ്റര്‍ വികസനം റെഡ് ലൈനിലെ നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷന്‍, ടവര്‍ സ്റ്റേഷന്‍ എന്നിവയെ എക്‌സ്‌പോ2020 സൈറ്റുമായി ബന്ധിപ്പിക്കും.

ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ഡിസ്‌കവറി ഗാര്‍ഡന്‍, അല്‍ ഫര്‍ജാന്‍, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് എന്നിവയിലൂടെയും കടന്നുപോകും. ലക്ഷക്കണക്കിന് എക്‌സ്‌പോ 2020 സന്ദര്‍ശകര്‍ക്ക് മാത്രമല്ല, യുഎഇയില്‍ താമസിക്കുന്ന 270,000 പേര്‍ക്ക് കൂടി പദ്ധതി സഹായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button