
ദുബായ് : നവംബർ 10 ഞായറാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ദുബായ് മെട്രോ സേവനങ്ങൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഷെയ്ഖ് സായിദ് റോഡിലൂടെ ഞായറാഴ്ച നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിൽ പങ്കെടുക്കുന്നവർക്ക് യാത്രാ സേവനങ്ങൾ ഒരുക്കുന്നതിനായാണ് ദുബായ് മെട്രോ സർവീസ് നേരത്തെ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 10-ന് ദുബായ് മെട്രോ പുലർച്ചെ 3 മണി മുതൽ അർദ്ധരാത്രിവരെ പ്രവർത്തിക്കുന്നതാണ്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡിന്റെ ട്രാക്ക് ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്ജ്, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഒരുക്കുന്നത്.
പതിനായിരക്കണക്കിന് സൈക്കിളോട്ടക്കാർ ഇത്തവണത്തെ ദുബായ് റൈഡിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments