Latest NewsUAENewsInternationalGulf

എക്‌സ്‌പോയുടെ അവസാന ദിനം: 24 മണിക്കൂർ സർവ്വീസ് നടത്തുമെന്ന് ദുബായ് മെട്രോ

ദുബായ്:  എക്‌സ്‌പോയുടെ അവസാന ദിവസം 24 മണിക്കൂറും സർവ്വീസ് നടത്തുമെന്ന് ദുബായ് മെട്രോ. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ അവസാനിക്കുന്നത്.

Read Also: ജനങ്ങളെ ദ്രോഹിച്ചാൽ ഡെപ്യൂട്ടേഷനിലെത്തിയ കെ.റെയിൽ എംഡിയെ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്: കെ.സുരേന്ദ്രൻ

വിപുലമായ പരിപാടികളോടെയാണ് ദുബായ് എക്‌സ്‌പോ അവസാനിക്കുന്നത്. എക്‌സ്‌പോയിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. മെട്രോയിലും ബസുകളിലും തിരക്കു കൂടിയതോടെ സർവീസുകളുടെ ഇടവേള കുറയ്ക്കുകയും ‘എക്‌സ്‌പോ റൈഡർ’ ബസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.

യാത്രക്കാർ നിറയുന്നതിനനുസരിച്ച് വിവിധ മേഖലകളിൽ നിന്നു ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. തിരക്ക് ഇനിയും വർധിക്കാൻ ഇടയുള്ളതിനാൽ, പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.

Read Also: വീട്ടിൽ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ വെക്കാൻ അനുവദിക്കില്ലെന്ന് വീട്ടുടമയുടെ ഭീഷണി: പരാതിയുമായി വാടകക്കാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button