Latest NewsGulf

ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചല്ല

മലയാളികള്‍ ഇത് ഏറ്റ് പിടിക്കരുതെന്ന് നിര്‍ദേശം

ദുബായ് : ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചല്ല . ട്വീറ്റ് മലയാളികള്‍ ഇത് ഏറ്റ് പിടിക്കരുതെന്ന് നിര്‍ദേശം.

കഴിഞ്ഞദിവസം രണ്ടു തരത്തിലുള്ള ഭരണാധികാരികളെക്കുറിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് വൈറലായിരുന്നു. മലയാളികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ട്വീറ്റിന് പ്രശസ്തി നല്‍കിയത്, ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗോടെ ദുബായ് പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ട്വീറ്റില്‍ രണ്ടുതരം ഭരണാധികാരികളെക്കുറിച്ചാണ്പറയുന്നത്. ഒന്നാമത്തെ കൂട്ടര്‍ എല്ലാ നന്മകളുടെയും വഴികാട്ടിയാണെന്നും രണ്ടാമത്തെ കൂട്ടര്‍ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം.

കേരളത്തിന് യുഎഇ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായതിന് പിന്നാലെ വന്ന ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ചിലര്‍ വ്യാഖ്യാനിച്ചു.

read also : യു.എ.ഇ ഭരണാധികാരിയുടെ പുതിയ ഉത്തരവ് : ഉത്തരവ് എല്ലാ മേഖലകളിലുള്ളവര്‍ക്കും ബാധകം

എന്നാല്‍ ഇതൊന്നുമല്ല സത്യം

ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരന് സേവനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഷെയ്ഖ് മുഹമ്മദ് പല സന്ദര്‍ഭങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജോലിയില്‍ ഉഴപ്പുകാട്ടുന്നവര്‍ക്കെതിരെ നടപടികളും കൈക്കൊള്ളാറുണ്ട്.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണാധികാരി പരിശോധന നടത്തിയപ്പോഴുണ്ടായ അനുഭവമാണ് കുറിപ്പിന് ആധാരം…

രണ്ടുതരം ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് എഴുത്തില്‍ പറയുന്നത്.. അല്ലാതെ രണ്ടുതരം ഭരണാധികാരികള്‍ എന്നല്ല . ‘രണ്ട് തരം ഉദ്യോഗസ്ഥര്‍ ഉണ്ട്. ഒന്ന് നല്ല ആളുകളാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്ക് സഹായം ചെയ്യുന്നതിലൂടെയും ചെയ്യാന്‍ ഉദ്ദേശിക്കുന്നതിലൂടെയും അവര്‍ ജീവിത്തില്‍ സന്തോഷം കണ്ടെത്തുകയും അതിന് മൂല്യം കല്‍പിക്കുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തില്‍ ഏറ്റവും നല്ല മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പ്രയാസങ്ങള്‍ ലഘൂകരിക്കുക. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക. ജനങ്ങളുടെ സന്തോഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button