കൊച്ചി: ഏഴു തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ നാലു സബ് ജയിലുകള്‍ അടച്ചിട്ടെന്ന് അഡ്വക്കറ്റ് ജനറല്‍ മുഖേന കോടതിയെ അറിയിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, ആലത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്പെഷല്‍ സബ് ജയിലുകളാണ് അടച്ചത്. പ്രതികളെ കോവിഡ് ടെസ്റ്റ് നടത്തിയാണ് ജയിലില്‍ പ്രവേശിപ്പിക്കുന്നത്. ഓരോ ദിവസവും 50 മുതല്‍ 70 വരെ തടവുകാരെ പരിശോധനയ്ക്കു വിധേയരാക്കും. അന്‍പതു പേരുടെ ഫലമാണ് ദിവസവും ലഭിക്കുന്നത്.
Read also: മലപ്പുറത്ത് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഏഴു വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട റിമാന്‍ഡ് തടവുകാര്‍ക്ക് ജാമ്യം നല്‍കണമെന്ന ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് 690 റിമാന്‍ഡ് തടവുകാരെ ജാമ്യത്തില്‍ വിട്ടു.1039 പേരെ പരോളിലും വിട്ടു. ഇവരെല്ലാം തിരിച്ചെത്തുന്നതോടെ ജയിലുകളില്‍ ആളകലം പാലിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. അതേസമയം വിയ്യൂര്‍ സബ് ജയിലിലെ അസി. പ്രിസണ്‍ ഓഫീസര്‍ കോവിഡ് ബാധയെത്തുടര്‍ന്ന് പാലക്കാട്ട് ചികിത്സയിലാണ്.
Post Your Comments