കൊച്ചി: ഈ വര്‍ഷം ഐപിഎല്‍ ഉണ്ടെങ്കിൽ താനും കളിക്കാന്‍ സാധ്യതയുണ്ടെന്ന് മലയാളിതാരം ശ്രീശാന്ത്. കളി നടന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശതാരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നും അതുവഴി താനും ഏതെങ്കിലും ടീമില്‍ ഉള്‍പ്പെട്ടേക്കാമെന്നുമാണ് താരം ചൂണ്ടിക്കാട്ടിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെന്ററായ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാനാണ് താത്പര്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി. സച്ചിനുമായി ഇടപഴകി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാകും. ഏതു ടീം സ്വന്തമാക്കിയാലും സന്തോഷത്തോടെ അവര്‍ക്ക് വേണ്ടി കളിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments