COVID 19KeralaLatest NewsNews

കുവൈത്തില്‍ പുതുതായി 745 പേർക്ക് കോവിഡ്; നാല് മരണം കൂടി റിപ്പോർട്ട് ചെയ്‌തു

കുവൈറ്റ് സിറ്റി: കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം 745 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 46940 ആയി. കൂടാതെ നാല് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 358 ആയും വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ALSO READ: ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം; പൊലീസ് കേസെടുത്തു

പുതിയ കേസുകളില്‍ 434 പേര്‍ കുവൈറ്റ് പൗരന്മാരും 311 പേര്‍ വിദേശികളുമാണ്. നിലവില്‍ 8867 രോഗികള്‍ക്ക് ചികിത്സയിലുണ്ട്. ഇതില്‍ 139 പേര്‍ ഐസിയുവിലാണ്. അതേസമയം രാജ്യത്ത് ആശ്വാസം പകര്‍ന്നു കൊണ്ട് 685 രോഗികള്‍ കൂടി രോഗമുക്തരായതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 37715 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button