കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് കെ.മാണി പക്ഷം രാജിവയ്ക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞതോടെ കടുത്ത നിലപാടുമായി യു ഡി എഫ്. ജോസ് കെ മാണി വിഭാഗത്തിന് യു ഡി എഫിൽ തുടരാൻ അർഹതയില്ലെന്ന് ചാലക്കുടി എം പി ബെന്നി ബഹനാൻ പറഞ്ഞു. അടുത്ത ദിവസം ചേരുന്ന യോഗത്തിൽ ജോസ് കെ മാണി വിഭാഗത്തിനെ പങ്കെടുപ്പിക്കില്ലെന്ന് ബെന്നി ബഹനാൻ വ്യക്തമാക്കി.
അതേസമയം, യു ഡി എഫ് കടുത്ത തീരുമാനത്തിലേക്ക് കടന്ന സാഹചര്യത്തിൽ മുന്നണി വിട്ട് സ്വതന്ത്രമായി തുടരാൻ ജോസ് വിഭാഗത്തിൽ ആലോചനയുണ്ട്. രാജിവയ്ക്കില്ലെന്നും എന്ത് രാഷ്ട്രീയ നിലപാടെടുത്താലും ജോസ് പക്ഷം ഒറ്റക്കെട്ടായി നിൽക്കുമെന്ന് തോമസ് ചാഴികാടൻ പ്രതികരിച്ചു.
ഇല്ലാത്ത ധാരണ അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി പക്ഷം പരസ്യമായി നിലപാട് വ്യക്തമാക്കിയതിൽ യുഡിഎഫ് പ്രകോപിതരാണ്. തുടർ നടപടി സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടാകാനിരിക്കെ ജോസ് വിഭാഗം രാജി ഇല്ല എന്ന് ആവർത്തിച്ച് രംഗത്തെത്തി. എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലും നേതാക്കളെല്ലാം ഒറ്റക്കെട്ടായി നിൽക്കുമെന്ന് തോമസ് ചാഴികാടൻ അറിയിച്ചു.
Post Your Comments