COVID 19Latest NewsNewsKuwaitGulf

കോവിഡ് ബാധിച്ച് കുവൈത്തിൽ മലയാളി വീട്ടമ്മ മരിച്ചു

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സന്ദർശ്ശക വിസയിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ഉമ്മന്നൂർ സ്വദേശി വാലുകറക്കേതിൽ വീട്ടിൽ പെണ്ണമ്മ ഏലിയാമ്മ (65) ആണ് മരിച്ചത്.  കോവിഡ്‌ ബാധയെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.കഴിഞ്ഞ ഫെബ്രുവരിയിൽ സന്ദർശ്ശക വിസയിൽ കുവൈത്തിൽ എത്തിയ ഇവർ മകൾക്കൊപ്പം താമസിച്ചു വരികയായിരുന്നു.

ഭർത്താവ്‌ പരേതനായ വർഗീസ് അലക്സാണ്ടർ. ഏക മകൾ മോനി , ജാമാതാവ്‌ ജോസ്മോൻ. കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം മൃതദേഹം കുവൈത്തിൽ തന്നെ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button