ന്യൂഡല്‍ഹി : രാജ്യത്ത് ചൈനയ്ക്കെതിരെ പ്രതിഷേധം മുറുകുന്നു , ടിക് ടോക്കിന് ‘ഇന്ത്യന്‍ ബദലായി’ അവതരിപ്പിച്ച മിട്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തകര്‍ത്തു കയറുന്നു .ടിക് ടോക്ക് വളരെയധികം പിന്നിലെന്ന് റിപ്പോര്‍ട്ട്. മിട്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒരു കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ടു. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളിലാണ് 1 കോടി ഡൗണ്‍ലോഡ് നേട്ടം കൈവരിച്ചത്. ചൈന വിരുദ്ധ വികാരം രാജ്യത്ത് ഉയര്‍ന്ന ഘട്ടത്തിലാണ് ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോം ജനപ്രീതി നേടിയത് എന്നത് ശ്രദ്ധേയമാണ്.
5-ല്‍ 4.5 എന്ന ശരാശരി റേറ്റിംഗുള്ള മിട്രോണിന് നിലവില്‍ കാര്യങ്ങളെല്ലാം അനുകൂലമാണ്. ആപ്ലിക്കേഷന്റെ സോഴ്സ് കോഡ് മുന്‍പ് ഒരു പാക്കിസ്ഥാന്‍ ഡെവലപ്പറില്‍ നിന്ന് വാങ്ങിയതാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍, ആപ്പിന്റെ സഹസ്ഥാപകരായ ശിവങ്ക് അഗര്‍വാള്‍, അനിഷ് ഖണ്ടേല്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനെല്ലാം കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന കാഴ്ചപ്പാട് പ്രഖ്യാപിച്ചതിന് ശേഷം മിട്രോണ്‍ പലരെയും ആകര്‍ഷിച്ചു തുടങ്ങി. ചൈന വിരുദ്ധ വികാരം രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നതിനാല്‍ ടിക് ടോക്കിനെതിരെ പ്രതിരോധിക്കാന്‍ മിട്രോണ്‍ കൂടുതല്‍ ശ്രദ്ധ നേടുമെന്നാണ് കരുതുന്നത്.
Post Your Comments