ടൂറിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ഗോള്‍മഴ തീര്‍ത്ത് യുവന്റസ്. ലീഗിലെ കുഞ്ഞന്മാരായ ലെച്ചെയെ മറുപടിയില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തകര്‍ത്തത്. ആദ്യ പകുതിയില്‍ ഫാബിയോ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതാണ് ലെച്ചെയുടെ പ്രതിരോധങ്ങളെ തകര്‍ത്തത്. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും. 31-ാം മിനുറ്റിലായിരുന്നു ഫാബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
നാലു ഗോളുകളില്‍ മൂന്നിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കുണ്ട്. യുവന്റസിന്റെ ആദ്യ ഗോള്‍ പിറന്നത് 53 ആം മിനുട്ടില്‍ ഡിബാലയിലൂടെ. ഗോളിന് വഴിയെരുക്കിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. രണ്ടാം ഗോള്‍ പിറന്നത് 62 ആം മിനുട്ടില്‍ റോണോയുടെ പെനാല്‍ട്ടിയിലൂടെയായിരുന്നു. മൂന്നാം ഗോള്‍ നേടിയത് 83 ആം മിനുട്ടില്‍ ഹിഗ്വെയിനിലൂടെയായിരുന്നു. ഇതിനും വഴിയൊരുക്കിയത് റോണോയായിരുന്നു. ഒടുവില്‍ 85 ആം മിനുട്ടില്‍ ഡിലീറ്റിലൂടെ യുവന്റസ് പട്ടിക തികച്ചു.
ഈ വിജയത്തോടെ ലീഗില്‍ ഒന്നാമതുള്ള യുവന്റസിന് ഏഴു പോയന്റിന്റെ ലീഡായി. 62 പോയിന്റുമായി ലാസിയോയാണ് രണ്ടാമത്. 25 പോയിന്റ് മാത്രമുള്ള ലെച്ചെ പതിനെട്ടാം സ്ഥാനത്താണ്.
Post Your Comments