പാരീസ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ നേരിടാൻ താൻ കാത്തിരിക്കുകയാണെന്ന് ഘാന താരം ഗിഡോൺ മെൻസാ. മെസിക്കെതിരെ കളിച്ചിട്ടുണ്ട്. ഇനി റൊണാൾഡോക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാമെന്നും, ആ മത്സരം എൻ്റെ മത്സരമാക്കാൻ താൻ ശ്രമിക്കുമെന്നും മെൻസാ പറഞ്ഞു. ഫ്രഞ്ച് ക്ലബായ ബോർഡെക്സിന് വേണ്ടിയാണ് ഇപ്പോൾ താരം കളിക്കുന്നത്.
‘റൊണാൾഡോയെ നേരിടുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയാം. അദ്ദേഹത്തെ പ്രതിരോധിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് അറിയാം. പക്ഷെ, ആ മത്സരം എൻ്റെ മത്സരമാക്കാൻ ഞാൻ ശ്രമിക്കും. മെസിയെ ഫ്രഞ്ച് ലീഗിൽ നേരിട്ടിട്ടുണ്ട്’.
Read Also:- പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: എക്‌സ്പിരിമെന്റൽ ബയോളജിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
‘വളരെ ബുദ്ധിമുട്ടായിരുന്നു അത്. അദ്ദേഹം എനിക്ക് വേദനകളാണ് സമ്മാനിച്ചത്. ഇനി റൊണാൾഡോയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം. അദ്ദേഹത്തെ ഓടി പിടിക്കാനാകുമെന്ന് എനിക്ക് ഉറപ്പാണ്’ മെൻസാ പറഞ്ഞു.
Post Your Comments