കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കിയ ‘മീര’യെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്. പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പരാതി നൽകിയ മോഡലിന്റെ സുഹൃത്താണ് മീര. മീര പറഞ്ഞതനുസരിച്ചാണ് മോഡല്‍ തട്ടിപ്പു സംഘത്തിന് ഒരു ലക്ഷം രൂപ കൈമാറിയത്.പ്രതികളുടെ ചൂഷണത്തിനിരയായ മറ്റു പെണ്‍കുട്ടികളെ പാലക്കാട്ട് എത്തിച്ചതും മീരയാണ്. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ തട്ടിപ്പു സംഘത്തിന് എത്തിച്ചു നല്‍കിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
Read also: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ശുപാർശ
സംഭവത്തിൽ തൃശൂര്‍ സ്വദേശികളായ രമേശ് , ശരത്, അഷറഫ്, റഫീക്ക്, എന്നിവരാണ് അറസ്റ്റിലായത്. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണെന്നും പോലീസ് വ്യക്തമാക്കി. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ സമീപിച്ചതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ലെന്നും എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ പന്തികേട് തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. പ്രതികള്‍ക്ക് എങ്ങനെയാണ് ഷംന കാസിമിന്റെ സ്വകാര്യ നമ്പ ര്‍ കിട്ടിയതെന്ന് പരിശോധിക്കും.
Post Your Comments