MollywoodLatest NewsCinemaNews

അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷ വാർത്ത പങ്കുവച്ച് ഷംന കാസിം

അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത പങ്കുവച്ച് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

കണ്ണൂർ സ്വദേശിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും തന്റേതായ ഇടം കണ്ടെത്തി.

Read Also:- ‘ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്’: മാളികപ്പുറം കണ്ട നാദിർഷ പറയുന്നു

മുനിയാണ്ടി വിളങ്ങിയാൽ മൂലാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. നിലവിൽ, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് ഷംന. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിയനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button