മുംബൈ: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തതിനും പിന്നീട് ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്തതിനും യുവാവ് അറസ്റ്റിലായി. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് 38 വയസുകാരനെ അറസ്റ്റ് ചെയ്തത്. ദക്ഷിണ മുംബൈയിലെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ വനിതാ ഡോക്ടര്‍ കഴിഞ്ഞയാഴ്ച പരാതി നല്‍കുകയായിരുന്നു.
Read Also: ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ടാര്‍ഡിയോ ഏരിയയിലെ ഒരു ക്ലബ്ബില്‍ ബാഡ്മിന്റന്‍ കളിക്കിടയിലാണ് യുവാവും ഡോക്ടറും തമ്മില്‍ സൗഹൃദത്തിലായത്. ഈ സമയം ചില കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഡോക്ടര്‍ ഭര്‍ത്താവിനൊപ്പമായിരുന്നില്ല താമസിച്ചിരുന്നത്. എന്നാല്‍ യുവാവ് പിന്നീട് ഇവരെക്കുറിച്ച് പലതും പറഞ്ഞു പരത്തി. ഇക്കാര്യം മനസിലാക്കിയ ഡോക്ടര്‍ ഇയാളെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് ചില പ്രശ്‌നങ്ങളുണ്ടാവുകയും ഇക്കാര്യം സംസാരിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റ് 20ന് യുവാവ് ഡോക്ടറെ ക്ഷണിക്കുകയും ചെയ്തു.
മറൈന്‍ ഡ്രൈവ് ഏരിയയിലെ ഒരു ക്ലബ്ബില്‍ വെച്ചാണ് ഇരുവരും സംസാരിച്ചത്. അവിടെ വെച്ച് തന്നെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതിയില്‍ ആരോപിക്കുന്നത്. തുടര്‍ന്ന് കാറില്‍ ഡോക്ടറുടെ വസതിയിലേക്ക് ഇയാളും ഒപ്പം പോയി. വീട്ടില്‍ എത്തിയ ശേഷം ഇരുവരും പിന്നീട് വൈന്‍ കഴിച്ചു. താന്‍ മദ്യ ലഹരിയിലായിരുന്ന സമയത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒക്ടോബറില്‍ യുവാവ് ഡോക്ടറില്‍ നിന്ന് പണം ആവശ്യപ്പെട്ടു. ആദ്യം പണം നല്‍കിയെങ്കിലും പിന്നീട് സ്ഥിരമായി പണം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ നല്‍കാനാവില്ലെന്ന് അറിയിച്ചു. ഈ സമയം വീഡിയോകളും ചിത്രങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നും ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും ഇവയെല്ലാം കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഇതിനോടകം 3.3 ലക്ഷം രൂപ യുവാവിന് ഡോക്ടര്‍ കൈമാറിയെന്നും ഇനി ഇത് തുടരാനാവില്ലെന്നും അറിയിച്ച ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
Post Your Comments