തിരുവനന്തപുരം: പിപിഇ കിറ്റുകൾ ധരിച്ചുള്ള യാത്ര പ്രയാസകരമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. ശീതീകരിച്ച സ്ഥലങ്ങളിലൊഴികെ കിറ്റ് ധരിക്കുന്നത് ബുദ്ധിമുട്ടാണ്. ഇവ ധരിച്ചാൽ അരമണിക്കൂറിനുള്ളിൽ വിയർത്ത് കുളിക്കും. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനാകില്ല. ഏറെനേരം ഇരിക്കാനും ബുദ്ധിമുട്ടാണ്. വിമാനത്താവളത്തിൽ കിറ്റുകൾ ധരിക്കാനുള്ള സൗകര്യം ഒരുക്കിയാലും യാത്രയ്ക്കിടെ ബുദ്ധിമുട്ടുകളുണ്ടാവും. ഗൾഫിൽനിന്നു മടങ്ങുന്ന പ്രവാസികൾക്ക് ഏകദേശം അഞ്ചുമണിക്കൂർവരെ കിറ്റിനുള്ളിൽ കഴിയേണ്ടിവരുമെന്നും രോഗികൾക്കും പ്രായമായവർക്കും ഇത് ഏറെ പ്രയാസകരമായിരിക്കുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 500 മുതൽ 600 വരെയാണ് പിപിഇ കിറ്റുകളുടെ വില.
Read also: ജില്ലവിട്ടുള്ള യാത്രകള്‍ക്ക് തമിഴ്‌നാട്ടിൽ നിയന്ത്രണം: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2865 പേര്‍ക്ക്
കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ സർക്കാർ സൗകര്യമൊരുക്കിയിരുന്നു. സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കോവിഡ് 19 പരിശോധന നടത്താന്‍ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരുമാനം.
Post Your Comments