KeralaLatest NewsNews

സാമൂഹിക മാധ്യമങ്ങളില്‍ നഗ്നവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊച്ചിയിലെ വീട്ടില്‍

കുട്ടികൾക്ക് മുന്നിലുള്ള നഗ്നതാ പ്രദർശനം കൂടി ഉൾപ്പെട്ട സംഭവത്തിൽ പോക്സോ നിയമപ്രകാരം രഹ്നക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷൻ പോലീസിനോട് നിർദേശിച്ചിരുന്നു

കൊച്ചി: നഗ്ന ശരീരത്തിൽ സ്വന്തം കുട്ടികളെക്കൊണ്ട് ചിത്ര കല അഭ്യസിപ്പിച്ച്, സാമൂഹിക മാധ്യമങ്ങളിൽ കൂടി വീഡിയോ പ്രചരിപ്പിച്ച രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊച്ചിയിലെ വീട്ടില്‍ എത്തി. ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. രഹ്ന സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല. കുട്ടികൾക്ക് മുന്നിലുള്ള നഗ്നതാ പ്രദർശനം കൂടി ഉൾപ്പെട്ട സംഭവത്തിൽ പോക്സോ നിയമപ്രകാരം രഹ്നക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷൻ പോലീസിനോട് നിർദേശിച്ചിരുന്നു.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു. സ്വന്തം നഗ്നശരീരം മക്കൾക്ക് ചിത്രംവരയ്ക്കാൻ വിട്ടുനൽകിയതിന്‍റെ ദൃശ്യങ്ങൾ രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയ പ്രവർത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പിൽ രഹ്ന അവകാശപ്പെടുന്നു.

ALSO READ: ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‌ത‌ കേസിൽ സിനിമ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കണം; ആവശ്യം ഉന്നയിച്ച് കൊച്ചി ഡിസിപി

എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തുന്നതും, അത് പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്നാണ് പരാതി ഉയർന്നതോടെയാണ് നടപടി. അഭിഭാഷകൻ എ വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേവലം പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ മൂല്യച്യുതിക്ക് ഇടയാക്കുമെന്നും അതിനാലാണ് പരാതി നൽകിയതെന്ന് അഭിഭാഷകന്‍ അരുൺ പ്രകാശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button