ലക്‌നൗ: ഇന്ത്യയില്‍ ആദ്യമായി 1.25 കോടി ജനങ്ങള്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉത്തര്‍ പ്രദേശിലെ ആറ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പദ്ധതി ഉപകാരപ്രദമാകുക. പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
ഓരോരുത്തര്‍ക്കും അവരവരുടേതായ കഴിവിന് അനുസരിച്ചുള്ള തൊഴില്‍ നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തും. ഗോരഖ്പൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്കാണ് പദ്ധതി ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക.
ALSO READ: കോവിഡ് ഭീതി; വിദേശ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ഫ്രാൻസ്
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലാണ് 50 ശതമാനം ആളുകള്‍ക്കും സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നത്. സംസ്ഥാനത്ത് ആകെ 1.80 കോടി എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ കാര്‍ഡുടമകളാണ് ഉള്ളത്. ഇതില്‍ 85 ലക്ഷം കാര്‍ഡ് ഉടമകള്‍ സജ്ജീവമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായ തൊഴിലാളികള്‍ക്കാണ് ഇതുവഴി ഏറ്റവും വലിയ ഗുണം ലഭിക്കുക എന്നാണ് വിലയിരുത്തല്‍.
Post Your Comments