KeralaLatest NewsIndia

ബം​ഗാ​ളി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ പകുതിയിലേറെ പേ​ര്‍ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്, ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​യ ആ​ള്‍​ക്കും കോ​വി​ഡ്

ഈ ​മാ​സം 15ന് ​എ​ല്‍ ആ​ന്‍​ഡ് ടി ​ക​മ്പ​നി പ്ര​ത്യേ​ക ബ​സി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന 35 തൊ​ഴി​ലാ​ളി​ക​ളി​ല്‍​പെ​ട്ട​വ​രാ​ണി​വ​ര്‍.

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ ബു​ധ​നാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വാ​യ 12 പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈനി​ലിരി​ക്കെ. പ​രി​യാ​രം കു​ന്നം​കു​ഴി മു​ത​ല്‍ ചാ​ല​ക്കു​ടി വ​രെ​യു​ള്ള ട്രാ​ന്‍​സ്ഗ്രി​ഡ് പ​വ​ര്‍​ലൈ​ന്‍ അ​ടി​യ​ന്തര പ്ര​വൃ​ത്തി​ക്കാ​യി ഈ ​മാ​സം 15ന് ​എ​ല്‍ ആ​ന്‍​ഡ് ടി ​ക​മ്പ​നി പ്ര​ത്യേ​ക ബ​സി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന 35 തൊ​ഴി​ലാ​ളി​ക​ളി​ല്‍​പെ​ട്ട​വ​രാ​ണി​വ​ര്‍. തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കി​യ ആ​ള്‍​ക്കും കോ​വി​ഡ്.

ബം​ഗാ​ളി​ല്‍​നി​ന്ന് എ​ത്തി ക്വാറന്റൈ​നി​ലി​രി​ക്കെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ 12 തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ല്‍​കി​യ വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി​ക്കാ​ണ് ബു​ധ​നാ​ഴ്ച സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാ​വ​രും വ​ന്ന​തു​മു​ത​ല്‍ ചാ​ല​ക്കു​ടി​യി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ല്‍ ആ​യി​രു​ന്നു. ഇ​വ​രാ​രും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സമ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ക​യോ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. പൊ​തു​സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യേ​ണ്ട​തി​നാ​ല്‍ ക​ഐ​സ്‌ഇ​ബി നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്.

കൊവിഡില്‍ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി

ശേ​ഷി​ച്ച 18 പേ​ര്‍ നി​ല​വി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ല്‍ തു​ട​രു​ക​യാ​ണ്.കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ല്‍ സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.ആ​ള​ക​ലം പാ​ലി​ക്കാ​ത്ത ക​ട​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി കൈ​കൊ​ള്ളും. പൊ​തു​സ്ഥ​ല​ത്ത് അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ ഒ​രു​മി​ച്ചാ​ല്‍ കേ​സെ​ടു​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ് ഷാ​ന​വാ​സ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button