KeralaLatest News

കൊവിഡില്‍ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി

ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ നാം ഇനിയും നിശബ്ദരായാല്‍ കൂടുതല്‍ മരണങ്ങള്‍ ചേര്‍ക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്. അതിന് മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ ഒരു പത്രം പ്രസിദ്ധികരിച്ചതിലൂടെ ശ്രമിച്ചത് കുത്തിത്തിരിപ്പുണ്ടാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ഒരു മാധ്യമം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ നാം ഇനിയും നിശബ്ദരായാല്‍ കൂടുതല്‍ മരണങ്ങള്‍ ചേര്‍ക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്. അതിന് മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു കാര്യം ഓര്‍ക്കണം ഈ രാജ്യങ്ങളിലെല്ലാം മലയാളികള്‍ ജിവിക്കുന്നു. അവര്‍ അവിടെ തുടരേണ്ടവരാണ്. കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണ്ടെ. എന്തുതരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതിലൂടെ കിട്ടുകയെന്ന് നാം എല്ലാവരും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.ഒരു കാര്യം ഓര്‍ക്കണം. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അവിടെ ജീവിക്കുന്നവരെ കുറിച്ച്‌ ഓര്‍ത്തിട്ടുണ്ടോ?

ആരുടെയും അനാസ്ഥ കൊണ്ടല്ല മരണങ്ങള്‍ സംഭവിച്ചത്. ഇന്നാട്ടില്‍ വിമാനങ്ങളും മാറ്റ് യാത്രാ മാര്‍ഗങ്ങളും ഇല്ലാത്ത ലോക്ക് ഡൗണ്‍ ആയിരുന്നുവെന്ന് ഓര്‍മയില്ലേ. മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവരാണ്. വേദാനജനകമാണ്. അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നത് കൊവിഡിനേക്കാള്‍ മാരകമായ രോഗബാധയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button