Latest NewsNewsIndia

ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ : നിരീക്ഷണത്തിന് ഹെറോണ്‍ ഡ്രോണുകള്‍ : അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യം

ലഡാക്ക്: ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ. നിരീക്ഷണത്തിന് ഹെറോണ്‍ ഡ്രോണുകള്‍. ഈസ്റ്റ് ലഡാക്കിലെ നാല് പോയിന്റുകളില്‍ സാങ്കേതിക ഡ്രോണ്‍ നിരീക്ഷണം വര്‍ദ്ധിപ്പിച്ചു. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തിനെ വിന്യസിച്ചതിന് പിന്നാലെയാണ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

Read Also : ‘ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി’ പാകിസ്ഥാന്റെ ഏറ്റവും വലിയ മണ്ടത്തരമാകുമെന്ന് വിദഗ്ധ അഭിപ്രായം

പടിഞ്ഞാറന്‍ മേഖലകളിലേയും, മദ്ധ്യ മേഖലയില്‍ നിന്നും, കിഴക്കന്‍ മേഖലകളില്‍ നിന്നുമുള്ള അതിക്രമങ്ങള്‍ തടയാന്‍ ഇന്ത്യ പ്രത്യേക സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് 7000 ഐടിഡിപി സേനാംഗങ്ങളെ കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ 1547 കിലോമീറ്റര്‍ എല്‍എസിയില്‍ 65 പട്രോളിംഗ് പോയിന്റുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പട്രോളിംഗിനായി വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്കുള്ളിലെ ആക്രമണം തടയുന്നതിന് സൈന്യത്തിന് എല്ലാ രീതിയിലുള്ള പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

അതിര്‍ത്തിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്രെ ഭാഗമായി കൂടുതല്‍ ഡ്രോണുകള്‍ സ്വന്തമാക്കാന്‍ ഉന്നത തലത്തില്‍ സേനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഉപയോഗിക്കുന്ന ഇസ്രായേലി ഹെറോണ്‍ മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോംഗ് എന്‍ഡുറന്‍സ് ഡ്രോണാണ് ഇപ്പോള്‍ പ്രദേശത്ത് സാങ്കേതിക നിരീക്ഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button