കുവൈറ്റ്: പ്രവാസി മലയാളികളെ പിടികൂടിയിരിക്കുന്ന കോവിഡ് ഭയം അപകടകരമായ അവസ്ഥയിലേയ്ക്ക് മാറുന്നു. ഗള്‍ഫ് നാടുകളില്‍ ഏറെ പേരും മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് . കുവൈറ്റിലാണ് കോവിഡിനൊപ്പം ഹൃദയാഘാതം മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.. കഴിഞ്ഞ മൂന്നുമാസത്തിനിടെ 17 മലയാളികളാണ് ഹൃദയാഘാതം മൂലം മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചത് 37 മലയാളികളും. എന്തുകൊണ്ട് ഇത്രയുംപേര്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നുവെന്നത് ആരോഗ്യ രംഗത്തെ ചിന്തിപ്പിക്കുകയാണ്.
Read Also : കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40000ത്തിലേക്ക് അടുക്കുന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്
പേടിയില്‍ നിന്നാണ് അധികംപേര്‍ക്കും ഹൃദയാഘാതമുണ്ടാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കുവൈറ്റില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നത് മലയാളികളെ ആശങ്കയിലാഴ്ത്തുന്നു. ഹൃദയാഘാതം മൂലം മരിച്ചവരുടെ സ്രവം പരിശോധിച്ചപ്പോള്‍ പലരിലും കൊവിഡ് സ്ഥിരീകരിക്കുകയുമുണ്ടായി. കൊവിഡ് പിടിക്കുമോ എന്ന പേടിമൂലമാണ് അധികം പേര്‍ക്കും ഹൃദയാഘാതമുണ്ടായത്. ആ പേടി ഇവരില്‍ കൊവിഡില്‍ കൊണ്ടെത്തിക്കുന്നു.
Post Your Comments