തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് വര്‍ധിയ്ക്കുന്നു . സാമൂഹിക അകലം കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസിന് നിര്‍ദേശം
പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
Read Also : തൃശൂരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്നു പട്രോളിംഗ് വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി പൊതുജനങ്ങളെ ബോധവത്കരിക്കും. പട്രോളിംഗ് വാഹനങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.
Post Your Comments