COVID 19KeralaLatest NewsNews

തൃശൂരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിയ്ക്കുന്നു. ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. അതോടൊപ്പം കോവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 37 പേര്‍ക്ക് രോഗം ഭേദമായി.

Read Also : ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളുടെ ഈ മാറ്റവും കൊറോണ ലക്ഷണം ആകാമെന്ന് പഠനം

ജില്ലയില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 272 കോവിഡ്19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ രോഗം സ്ഥിരീകരിച്ച 105 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. എറണാകുളം-3, മലപ്പുറം-3, കണ്ണൂര്‍-2 എന്നിങ്ങനെ എട്ട് പേര്‍ മറ്റു ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. വീടുകളില്‍ 14,618 പേരും ആശുപത്രികളില്‍ 132 പേരും ഉള്‍പ്പെടെ 14,750 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 16 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 7,492 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 6,766 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 726 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതുവരെ പരിശോധിച്ചതില്‍ 6,507 നെഗറ്റീവ് റിസള്‍ട്ടും 259 പോസിറ്റീവ് റിസള്‍ട്ടും ആണ് ഉള്ളത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ചുവടെ:-

ജൂണ്‍ 15ന് പശ്ചിമ ബംഗാളില്‍നിന്നു വന്ന ചാലക്കുടി സ്വദേശി( 22 )
ജൂണ്‍ നാലിന് ദുബായില്‍നിന്നു വന്ന മാള സ്വദേശിനി(58)
ജൂണ്‍ ഒന്‍പതിന് ഗുജറാത്തില്‍നിന്നു വന്ന ഇരിങ്ങാലക്കുട സ്വദേശി(51 )
ജൂണ്‍ എട്ടിന് ഖത്തറില്‍നിന്നു വന്ന പൂമംഗലം സ്വദേശി(24 )
ജൂണ്‍ അഞ്ചിന് ആഫ്രിക്കയില്‍നിന്നു വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി(39 )
ജൂണ്‍ 11ന് കുവൈറ്റില്‍നിന്നു വന്ന കാട്ടൂര്‍ സ്വദേശി(43)
ജൂണ്‍ രണ്ടിന് ചെന്നൈയില്‍നിന്നു വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി(38)
ജൂണ്‍ 11ന് കുവൈറ്റില്‍നിന്നു വന്ന വരന്തരപ്പിള്ളി സ്വദേശിനി(30)
ജൂണ്‍ 16ന് അബുദാബിയില്‍നിന്നു വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(28)
ജൂണ്‍ ആറിന് ബഹ്‌റിനില്‍ നിന്നു വന്ന തൃശൂര്‍ സ്വദേശി(60)
ജൂണ്‍ 12ന് കുവൈറ്റില്‍നിന്നു വന്ന കൊടുങ്ങല്ലൂര്‍ സ്വദേശിനി(29)
ജൂണ്‍ അഞ്ചിന് ഒമാനില്‍നിന്നു വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി(36)
ജൂണ്‍ 14ന് ഡല്‍ഹിയില്‍നിന്നു വന്ന ചാലക്കുടി സ്വദേശി(43), പൂമംഗലം സ്വദേശി(45), വെള്ളാങ്കല്ലൂര്‍ സ്വദേശിനി(46), തൃശൂര്‍ സ്വദേശി(40) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button