മനാമ : കോവിഡ് ബാധിച്ച് ഇന്ത്യൻ ഡോക്ടർ ബഹ്‌റൈനിൽ മരിച്ചു. പത്ത് വർഷത്തോളമായി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ജനറൽ പ്രാക്ടീഷണർ ഹൈദരാബാദ് സ്വദേശി സോളമൻ വി. കുമാർ (69) ആണ് മരിച്ചത്. ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
യുഎഇയിൽ രണ്ടു പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. തിരുനാവായ കരക്കാട് സ്വദേശി മുഹമ്മദ് സാലിഖ് കളത്തിൽ(42) ദുബായിൽ മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം ദുബായിൽ സംസ്കരിക്കും. പിതാവ്: മൊയ്തീൻ കുട്ടി. മാതാവ്: ഫാത്തിമ കടവത്ത്. ഭാര്യ: ഹബീബാബി ചിറയിൽ.
മലപ്പുറം തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമ്മർബാവ ഫുജൈറയിൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പിആർഒ ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ്: മുണ്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് ബാവ ഹാജി. മാതാവ്: ആയിഷക്കുട്ടി: ഭാര്യ: റംലത്ത്. മക്കൾ:നസറുദ്ദീൻ (സൗദി), അബൂമത്ത് (ഫുജൈറ), മഖബൂൽ (ഷാർജ), മെഹ്റുന്നിസ. മരുമക്കൾ: ഷക്കീല ബാനു, അന്നത്ത്, ഫാരിഷ, ഉവൈസ്. അതേസമയം യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 101 ആയി.. ദുബായിൽ 43 ഉം അബുദാബിയിൽ 39 ഉം മലയാളികളാണ് മരിച്ചത്. ഗൾഫിൽ രാജ്യങ്ങളിലായി ആകെ 248 മലയാളികളാണ് മരിച്ചത്.
Post Your Comments