ജനീവ : കോവിഡ്-19 : വാക്സിന്‍ ഈ വര്‍ഷം അവസാനം , വാക്സിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. പത്തോളം പുതിയ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റും തമിഴ്നാട് സ്വദേശിയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു.
മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന് കോവിഡ് മരണം തടയുന്നതില്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെന്നും ഡോ. സൗമ്യ വ്യക്തമാക്കി. പരീക്ഷണ ഘട്ടത്തിലുള്ള പത്തില്‍ മൂന്ന് മരുന്നുകളും അടുത്ത ഘട്ടത്തിലെ ടെസ്റ്റിങ്ങിനായി നീങ്ങിയിട്ടുണ്ടെന്നും ഇത് പ്രതീക്ഷ പകരുന്നതാണെന്നും ഡോ. സൗമ്യ കൂട്ടിച്ചേര്‍ത്തു. ഭാഗ്യമുണ്ടെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ ഒന്നോ രണ്ടോ വാക്സിനുകള്‍ കോവിഡിനെതിരായി കണ്ടെത്താന്‍ കഴിയുമെന്നാണ് ഡബ്ല്യുഎച്ച്ഒ കരുതുന്നുന്നത്.
ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ബാധയുടെ ഏതെങ്കിലും ഘട്ടത്തില്‍ പ്രയോജനകരമാണോ എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.
Post Your Comments