Latest NewsNewsInternational

വിമാനത്തിനുള്ളിൽ മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല ; അമേരിക്കൻ എയർ‌ലൈൻസ് യാത്രക്കാരനെ പുറത്താക്കി

വാഷിങ്ങ്ടണ്‍: മാസ്ക് ധരിയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് യാത്രക്കാരനെ അമേരിക്കൻ എയർലൈൻസ് പുറത്താക്കി. വിമാന യാത്രയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാൻ തയ്യാറാവാതെ വന്നതോടെയാണ് ബ്രാൻഡ് സ്ട്രോക് എന്ന യുവാവിനെ പുറത്താക്കി അമേരിക്കൻ എ‌യലൈൻസ് യാത്ര പുറപ്പെട്ടത്. ഇയാളെ പിന്നീട് അമേരിക്കൻ എയർലൈൻസ് വിലക്കുകയും ചെയ്തു.

 

ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഡാലസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്.
വിമനത്തിൽ കയറിയ യുവാവ് മാസ് ധരിച്ചിരുന്നില്ല. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു.

തുടർന്ന് വിമാനത്തിലെ ജീവനക്കാർ ഇയാളോട് മാസ്ക് ധരിയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറായില്ലെന്ന് മാത്രമല്ല ‌ വിമാന ജീവനക്കരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button