ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് പറന്നുയര്‍ന്ന വിമാനം അരമണിക്കൂറിനുള്ളില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വവ്വാലാണ് യാത്രമുടക്കിയ വിരുതൻ. ബിസിനസ് ക്ലാസ് ക്യാബിനുള്ളിലാണ് ക്രൂ അംഗങ്ങള്‍ വവ്വാലിനെ കണ്ടെത്തിയത്. ഇതിനെ തുടർന്ന് തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ കയറ്റി വിടുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് യു.എസിലെ നൊവാര്‍ക്കിലേക്ക് പറന്ന എയര്‍ ഇന്ത്യ A1-105 വിമാനമാണ് 30 മിനിറ്റിന് ശേഷം തിരിച്ചറിക്കിയത്. ബിസിനസ് ക്ലാസ് ക്യാബിനില്‍ വവ്വാലിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു. വവ്വാലിനെ പിടികൂടാന്‍ വന്യജീവി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പക്ഷേ, വവ്വാല്‍ പിന്നീട് ചത്തു. വിമാനം അണുവിമുക്തമാക്കി.
Post Your Comments